മുറിവ്
നെറികെട്ട ലോകത്തെക്കുറിച്ചുള്ള
അറിവാണെനിക്കു മുറിവ്.
എന്റെ വരികള്‍ക്കു
വ്യാഖ്യാനമുണ്ടാകുമ്പോള്‍
എന്റെ അറിവിന്
വ്യാഖ്യാനമുണ്ടാകുന്നു
എന്റെ മുറിവിന്
വ്യാഖ്യാനമുണ്ടാകുന്നു
എന്റെ കവിതയ്ക്ക്
വ്യാഖ്യാനമുണ്ടാകുന്നു
എനിക്ക്
വ്യാഖ്യാനമുണ്ടാകുന്നു
വ്യാഖ്യാനങ്ങളില്‍ വഴിതെറ്റി
വ്യാഖ്യാനങ്ങളെ വഴിതെറ്റിച്ച്
ഒരുപറ്റമാളുകള്‍ കടന്നുപോകുമ്പോള്‍
ബാക്കിയാകുന്നതും
ഒരു മുറിവാണ്.
ഒരു വലിയ മുറിവ്...
എന്നെയും എന്റെ കവിതയെയും
ഇട്ടുമൂടാനുള്ളത്രയും ആഴമുള്ള
ഒരു മുറിവ്.
ഉണങ്ങാതെ ഇടയ്ക്കിടെ പഴുത്ത്
ഒടുവില്‍ പാടെ കരിഞ്ഞ്
വെറുമൊരടയാളം മാത്രമായി...
ചിലപ്പോളതുമില്ലാതെ...............