പൊട്ടക്കിണറ്റിലെ നിഴലനക്കങ്ങളും കാറ്റും
പുറത്തൊരു വലിയ ലോകം ഉണ്ടെന്ന്
തമ്മില്‍ അടക്കം പറയുന്നത് കേട്ടാണ്
തവളക്കുഞ്ഞു പടവുകള്‍ കയറി
പുറത്തെത്തിയത്.
ആരുടെയൊക്കെയോ ചവിട്ടടികളെ പേടിച്ച്
തുള്ളിത്തുള്ളി, കണ്ടും കാണാതെയും
അറിഞ്ഞും അറിയാതെയും
മനം മടുത്ത് മടുത്ത് ഒടുവില്‍
സ്വന്തം പൊട്ടക്കിണറ്റില്‍ തുള്ളി
ആത്മഹത്യ ചെയ്തു !