Monday, October 18, 2010
Thursday, October 14, 2010
ബാക്കിയായത്
കണ്ണിനു കണ്ണ് ,പല്ലിനു പല്ല്
ഒടുവില്‍ ,
ഉടലില്ലാതെ ,
തലയില്ലാതെ ,
ഇളിച്ച പല്ലുകളും
തുറിച്ച കണ്ണുകളും മാത്രം
ബാക്കി.
വാലുകുലുക്കിപ്പക്ഷികള്‍
വന്നു ചേക്കേറുന്ന
പുകമരച്ചില്ലകളില്
വസന്തം വിടരുന്നില്ല,
കോടാലി പതിയുന്നുമില്ല ,
എങ്കിലും ,
അടിയിലെരിയുന്ന തീക്കനല്‍
കേട്ടടങ്ങുമ്പോള്‍
അവയുമില്ലാതാകാതെ വയ്യ .
കവിത
മനസ്സിലെ റിടാര്‍ ചെയ്യാത്ത
റോഡുകളില്‍ ശൂന്യത മുറ്റി.
ആ വിജന പാതകള്‍
ആരുടെയോ കാലടികള്‍ക്കായി കാത്തു .
ആ നേര്‍ത്ത നിശബ്ടതയ്ക്കിടയിലൂടെ
താളച്ചുവടുകള്‍ വച്ച്
ഒരു കവിത നടന്നുവന്നു .
അവളുടെ പാദസ്പര്ശത്താല്
പാതകള്‍ പുളകമണിഞ്ഞു.
അവളുടെ സൗന്ദര്യത്തിന്
പാതയോരത്തെ പുഷ്പങ്ങള്‍ മാറ്റുകൂട്ടി .
അവളുടെ സംഗീതമധുമാരിയില്‍,
പൊള്ളുന്ന റോഡുകള്‍ നനഞ്ഞുകുതിര്‍ന്നു .
പെട്ടെന്ന്,
ജീവിതഭാരം പേറി ഓടിയടുത്തോരു വണ്ടി
അവളെ ഇടിച്ചുവീഴ്ത്തി .
താളം മുറിഞ്ഞുപോയ്,
രക്തം വാര്‍ന്നു പിടഞ്ഞു
തല്‍ക്ഷണം കവിത മരിച്ചുപോയി .
(2007)
Monday, October 11, 2010
ആകാശത്തിനു കീഴെയുള്ള കാര്യങ്ങള്‍
"ആകാശത്തിനു കീഴിലുള്ള
ഏതു കാര്യത്തെക്കുറിച്ചും
എന്നോടു ചോദിക്കാം
(മറുപടി തീര്‍ച്ച)".
"അപ്പോള്‍ ,
ആകാശത്തിനു മുകളിലുള്ള
കാര്യങ്ങള്‍ ?"
"............."
ആകാശം....അതെന്താണ്?
നീലിച്ചു കാണുന്ന ശൂന്യത?
മാറും നിറങ്ങളില്‍ മറഞ്ഞ
പൊള്ളത്തരം?
എന്തുമാകട്ടെ, പക്ഷെ ,
പറയരുതാകാശമില്ലെന്നു...
ഉണ്ട് , ഓരോരുത്തര്‍ക്കും ...
അവരവരുടെ തലയ്ക്ക് മുകളില്‍
മാത്രം .
ശരി ,
ഇനി നീ പറഞ്ഞുകൊള്ളൂ
നിന്റെ ആകാശത്തിനു
കീഴെയുള്ള കാര്യങ്ങളെപ്പറ്റി ...
പക്ഷെ ,പെട്ടെന്നു വേണം ...
കിണര്വട്ടത്തിലുള്ള ആകാശങ്ങള്‍ക്കപ്പുറത്ത്
ഒളിപ്പിച്ചുവച്ച ഇടിവെട്ടും പേമാരിയുമായി
കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട് ".
Subscribe to:
Posts (Atom)