കവിത
മനസ്സിലെ റിടാര്‍ ചെയ്യാത്ത
റോഡുകളില്‍ ശൂന്യത മുറ്റി.
ആ വിജന പാതകള്‍
ആരുടെയോ കാലടികള്‍ക്കായി കാത്തു .
ആ നേര്‍ത്ത നിശബ്ടതയ്ക്കിടയിലൂടെ
താളച്ചുവടുകള്‍ വച്ച്
ഒരു കവിത നടന്നുവന്നു .
അവളുടെ പാദസ്പര്‍ശത്താല്‍
പാതകള്‍ പുളകമണിഞ്ഞു.
അവളുടെ സൗന്ദര്യത്തിന്
പാതയോരത്തെ പുഷ്പങ്ങള്‍ മാറ്റുകൂട്ടി .
അവളുടെ സംഗീതമധുമാരിയില്‍,
പൊള്ളുന്ന റോഡുകള്‍ നനഞ്ഞുകുതിര്‍ന്നു .
പെട്ടെന്ന്,
ജീവിതഭാരം പേറി ഓടിയടുത്തോരു വണ്ടി
അവളെ ഇടിച്ചുവീഴ്ത്തി .
താളം മുറിഞ്ഞുപോയ്,
രക്തം വാര്‍ന്നു പിടഞ്ഞു
തല്‍ക്ഷണം കവിത മരിച്ചുപോയി .
(2007)
No comments:
Post a Comment