പാക്കനാരുടെ പത്നി
നിന്റെ പാതിവ്രത്യശക്തികൊണ്ട്
കപ്പിയും കയറും കുടവും
നിശ്ചലമായി നിന്നുപോയിട്ടുണ്ടെങ്കില്‍
ആദ്യം ചെയ്യേണ്ടത് ,
ആ തുരുമ്പെടുത്ത കപ്പിയും
ജീര്‍ണിച്ച കയറും
ഒന്നിനും കൊള്ളാത്ത കുടവും
വലിച്ചെറിഞ്ഞേക്കുക,
കിണറിന്റെ ആഴങ്ങളിലേക്ക് തന്നെ
അവ മറഞ്ഞുപോകട്ടെ.
No comments:
Post a Comment